Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാല്‍ ആദ്യം ക്ഷുഭിതനായി, പിന്നെ പൊട്ടിക്കരഞ്ഞു; ചെന്നൈയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

വിശാല്‍ ആദ്യം ക്ഷുഭിതനായി, പിന്നെ പൊട്ടിക്കരഞ്ഞു; ചെന്നൈയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

വിശാല്‍ ആദ്യം ക്ഷുഭിതനായി, പിന്നെ പൊട്ടിക്കരഞ്ഞു; ചെന്നൈയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍
ചെ​ന്നൈ , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (20:14 IST)
ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് പിന്നാലെ പൊ​ട്ടി​ക്ക​രഞ്ഞ് വി​ശാ​ൽ. മാധ്യമങ്ങളോട് സംസാരിക്കവെ താരം ക്ഷു​ഭി​ത​നാ​കുകയും തുടര്‍ന്ന് പൊട്ടിക്കരയുകയും ചെയ്‌തു. പ​ത്രി​ക ത​ള്ളി​യ​തി​ന് പിന്നില്‍ ചില ശക്തികളുണ്ട്. ത​ന്നെ പി​ന്തു​ണ​ച്ച​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ പിന്തിരിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ തെളിവാണെന്നും താരം പറഞ്ഞു.

വി​ശാ​ലി​നെ പി​ന്തു​ണ​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളി​ൽ പി​ഴ​വു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത്. അതേസമയം, ഇവരെ ചിലര്‍ സ്വാധീനിച്ചതാണ് പ​ത്രി​ക ത​ള്ളാന്‍ കാരണമായതെന്നും വിശാല്‍ വ്യക്തമാക്കി.

പത്രിക തള്ളിയതിന് പിന്നാലെ തൊ​ണ്ട​യാ​ർ​പേ​ട്ടി​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ വി​ശാ​ലും അ​നു​യാ​യി​കളും എത്തുകയും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധിക്കുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു നീക്കി.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമരംഗത്തെ പ്രതിഭകള്‍ക്ക് അംഗീകാരമായി ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ്