Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തരിച്ച തമിഴ്‌നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

Actor Vivek Death

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (15:52 IST)
അന്തരിച്ച തമിഴ്‌നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഴുപുരം സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് അന്വേഷണം. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടുദിവസത്തിനു ശേഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേകിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്‌സിന്‍ എടുത്തതുമൂലമാണ് മരണം സംഭവിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ ഇത് പറഞ്ഞിരുന്നു. 
 
എന്നാല്‍ പിന്നീട് ആരോപണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസും എടുത്തു. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളുടെ ആശങ്ക നീക്കണമെന്നാവശ്യപ്പെട്ട് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി പോകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2017 മുതല്‍ 2020 വരെ സംസ്ഥാനത്ത് പ്രണയം മൂലം ജീവന്‍ നഷ്ടപ്പെടുത്തിയത് 350 പെണ്‍കുട്ടികള്‍!