Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാർ: ഭരണഘടനാ സാധുതയുണ്ട്, ഭേതഗതികളോടെ ആധാറിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ ചരിത്ര വിധി

ആധാർ: ഭരണഘടനാ സാധുതയുണ്ട്, ഭേതഗതികളോടെ ആധാറിന്  അംഗീകാരം നൽകി സുപ്രീം കോടതിയുടെ ചരിത്ര വിധി
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:00 IST)
ആധാറിന് ഭേതഗതികളോടെ അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണായക വിധി. ആധാറിന് ഭരണഘടന സാധുതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഭേതഗതികളോടെ മാത്രമേ ആധാർ നടപ്പിലാക്കാവു എന്ന് സുപ്രീം കോടതി ക്ര്ദ്ര സർക്കാരിന് നിർദേശം നൽകി. ഇതിനായി ആധാർ നിയമത്തിലെ രണ്ട് പ്രധാന വകുപ്പുകൾ കോടതി റദ്ദാക്കി. 
 
സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരം അവകാശപ്പെടാനാവില്ല. ദേശിയ സുരക്ഷയുടെ പേരിൽ ബയോ മെട്രിക് രേഖകൾ പുറത്തുവിടാനാവില്ല.  ഇതിനനുമതി നൽകുന്ന ആധാർ നിയമത്തിലെ 33 (2) വകുപ്പ് കോടതി റദ്ദാക്കി. ആധാറിന്റെ പേരിൽ അവകാശങ്ങൾ ലംഘിക്കാൻ പാടില്ലെന്നും വിധിപ്രസ്ഥാവത്തിൽ കോടതി പറഞ്ഞു.
 
ആധാർ കാർഡ് ജനങ്ങൾക്ക് പ്രയോജനകരമാണ്
പൌരൻ‌മാരെ ഒറ്റതിരിഞ്ഞ് തിരിച്ചറിയാൽ ഇത് സഹായിക്കും. ആധാറിൽ കൃത്രിമം അസാധ്യമാണ്. എന്നാൽ ഭേതഗതികളോടെ മാത്രമേ ആധാർ നടപ്പിലാക്കാവു. കുട്ടികളുടെ ആധാർ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ മാതാപിതാക്കളുടെ അനുവാദം വേണം. സ്കൂൾ പ്രവേശനത്തിനും  പ്രവേശന പരിക്ഷകൾക്കും ആധാർ നിർബന്ധമാക്കരുത്. 
 
സിം കാർഡും ബാങ്ക് അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. എന്നാൽ പാൻ കാർഡിനും നികുതി റിട്ടേൺസിനും ആധാർ നിർബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസ് എ കെ സിക്രി, ഡി വൈ ചന്ദ്രചൂട്, അഷോക് ഭൂഷൺ, എ എം ഖാ‍ൻ‌വിൽക്കർ എന്നിവരടങ്ങിയ സുപ്രീകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ആധാറിൽ സുപ്രധാന വിധി പ്രസ്ഥാവിച്ചത്. ജസ്റ്റിസ് എ കെ സിക്രിയാണ് വിധി പ്രസ്ഥാവം നടത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒഴിവാക്കാനാകുന്ന മരണങ്ങൾ..! രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കുക; ബാലഭാസ്‌കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ'