താങ്ങാനാവുന്ന ചികിത്സാ ചിലവ് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഒന്നെങ്കിൽ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷണന്‍, ആര്‍.സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.
ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കേണ്ടത് സംസ്ഥാനങ്ങളുടെ കടമയാണെന്നും സംസ്ഥാനങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നീരീക്ഷിച്ചു.
=======================================