Webdunia - Bharat's app for daily news and videos

Install App

യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷം സേവനം ചെയ്യാം, അഗ്നിപഥ് പദ്ധതിയ്ക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (17:28 IST)
സൈനിക സേവനത്തിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ സേവനം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി അഗ്നിപഥ് പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. നേരത്തെ വിരമിക്കുന്നത് വരെ അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലം എന്ന നിലയിലാണ് സൈനികസേവനം നടത്താൻ സാധിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇനി ഹ്രസ്വകാലത്തേക്കും സായുധസേനയിൽ സേവനം ചെയ്യാം.
 
17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ അഗ്നിവീർ എന്ന പേരിലാകും അറിയപ്പെടുക. 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.
 
സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാൻ സർക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസക്കാലത്തെ പരിശീലനത്തിന് ശേഷമാകും നിയമനം. ഈ കാലയളവിൽ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും അവർക്കുണ്ടാകും.
 
അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലൈ 2023 ഓടെ ആദ്യബാച്ച് സജ്ജമാകുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. അഗ്നിവീർ അംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും.സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യതയാണ് അഗ്നിവീർ അംഗങ്ങളാകാനും വേണ്ടിവരിക.
 
11 മുതൽ 12 ലക്ഷം വരെ പാക്കേജിലായിരിക്കും നാല് വർഷത്തിന് ശേഷം ഇവരെ പിരിച്ചുവിടുക. ഇവർക്ക് പെൻഷന് അർഹതയുണ്ടാകില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

അടുത്ത ലേഖനം
Show comments