Publish Date: Tue, 14 Jun 2022 (11:07 IST)
Updated Date: Tue, 14 Jun 2022 (11:08 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. പുതിയ കൊവിഡ് കേസുകള്‍ 6594 ആണ്. രോഗമുക്തി നിരക്ക് 98.6 ശതമാനമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 4035 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ പരിശോധിച്ചത് 85.54 കോടി സാമ്പിളുകളാണ്. കഴിഞ്ഞ ദിവസം മാത്രം 321873 സാമ്പിളുകളാണ് പരിശോധിച്ചത്. ഐസിഎംആര്‍ ആണ് ഇക്കാര്യം അറിയിച്ചത്.