Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്നിവീര്‍മാര്‍ ശിപായി തസ്തികക്കും താഴെ; സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രം കോടതിയില്‍

Agnipath Scheme Court News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (08:53 IST)
അഗ്നിവീര്‍മാര്‍ ശിപായി തസ്തികക്കും താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ശിപായിമാരെ അഗ്‌നീവീര്‍മാര്‍ സല്യൂട്ട് ചെയ്യേണ്ടി വരുമെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെയാണ് അറിയിച്ചത്. നാലുവര്‍ഷം സ്ഥിരം സേവനമായി കാണാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് നിലപാട് അറിയിച്ചത്.
 
കേന്ദ്ര വിഭാഗങ്ങളിലെ പ്രത്യേകത കേഡര്‍ ആയിട്ടാകും അഗ്‌നിപര്‍മാരെ പരിഗണിക്കുന്നത്. പദ്ധതിക്കെതിരായി വന്ന വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെയാണ് സര്‍ക്കാര്‍ കാര്യം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കൊച്ചിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍