ചൈനീസ് പ്രകോപനത്തിനു കാരണം അരുണാചല്‍ പ്രദേശ് വഴി ഇന്ത്യ നിര്‍മിക്കുന്ന 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത. അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്കു നീളുന്നതാണ് 44,000 കോടിയുടെ ദേശീയ പാത.
തവാങ് വഴി മ്യാന്മര്‍ അതിര്‍ത്തിയിലെ വിജയനഗര്‍ വരെ നീളുന്ന ദേശീയ പാതയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗ സൈനിക നീക്കത്തിനു സാധിക്കും. ദേശീയ പാതകള്‍ക്കു സമീപം ഹെലിപ്പാഡുകളും മറ്റും പണിയുന്നതും ചൈനയെ ആശങ്കയിലാക്കുന്നു.