തമിഴ്നാട്ടിൽ വേരുറയ്ക്കുമോ? പുത്തൻ തന്ത്രവുമായി മോദി; അണ്ണാ ഡിഎംകെയുമായി ബിജെപിയുടെ സഖ്യം നീക്കം

ബുധന്‍, 6 ഫെബ്രുവരി 2019 (09:15 IST)
ബിജെപിക്ക് ഒരിക്കലും നേട്ടമുണ്ടാക്കാൻ കഴിയാത്ത രണ്ടിടങ്ങളാണ് കേരളവും തമിഴ്നാടും. തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കി കേന്ദ്രത്തിൽ വിജയം ലക്ഷ്യമിടുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപിയുടെ പുതുതന്ത്രം. ബിജെപി – അണ്ണാ ഡിഎംകെ സഖ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഈ മാസം പത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ചര്‍ച്ചകള്‍ക്ക് ബിജെപിക്ക് വേണ്ടി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് ചുക്കാന്‍ പിടിക്കുന്നത്. അണ്ണാ ഡിഎംകെയ്ക്ക് വേണ്ടി മന്ത്രിമാരായ എസ്.പി.വേലുമണി, പി. തങ്കമണി തുടങ്ങിയവരാണ് ചര്‍ച്ചകളില്‍ സംബന്ധിക്കുന്നത്.
 
ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നിരുന്നു. ബിജെപിയുമായി അടുക്കുന്നതിന് പിളര്‍ന്ന ഇരുകൂട്ടരും ശ്രമിച്ചെങ്കിലും ആദ്യം അണ്ണാ ഡിഎംകെ ഒന്നിച്ച് ശേഷം തീരുമാനിക്കാമെന്നായിരുന്നു ബിജെപിയുടെ നിലപാട്. 
 
തിരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ കേന്ദ്ര ഭരണ നഷ്ടമാകാതെ സംരക്ഷിക്കാന്‍ തമിഴകത്തിലെ സഖ്യം അനിവാര്യമാണെന്ന് ബിജെപി കരുതുന്നു. ബിജെപിക്ക് തമിഴ്നാട് സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും കേന്ദ്രഭരണത്തുടർച്ചയ്ക്ക് അണ്ണാ ഡിഎംകെയുടെ പിന്തുണ ഫലം ചെയ്തേക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ