'കാറ്റിനെതിരെ കേസെടുക്ക്'; ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി എഐ‌ഡിഎംകെ നേതാവ്

എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍റെ വാദം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

തുമ്പി എബ്രഹാം

ഞായര്‍, 6 ഒക്‌ടോബര്‍ 2019 (15:56 IST)
റോഡരികില്‍ സ്ഥാപിച്ച ഹോര്‍ഡിംഗ് പൊളിഞ്ഞ് വീണ് ഐടി ജീവനക്കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍റെ വാദം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി പൊന്നയ്യന്‍ വിചിത്ര വാദമുന്നയിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെയെങ്കിലും കേസെടുക്കാമെങ്കില്‍ അത് കാറ്റിനെതിരെയാണെന്ന് പൊന്നയ്യന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ല. കാറ്റിനാണ് മരണത്തില്‍ ഉത്തരവാദിത്തമെന്നും പൊന്നയ്യന്‍ പറഞ്ഞു. സംഭവം പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ് പൊന്നയ്യന്‍റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല, അച്ഛൻ റോയിയും അമ്മയും കലഹിച്ചിരുന്നില്ല'; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി ജോളിയുടെ മകൻ