Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആശുപത്രിയുടെ ട്വീറ്റ്; എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് രാഷ്‌ട്രപതി അടക്കമുള്ളവരുടെ സന്ദേശം

എ ഐ എ ഡി എം കെ നേതാക്കള്‍ ചെന്നൈയിലേക്ക്

അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആശുപത്രിയുടെ ട്വീറ്റ്; എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് രാഷ്‌ട്രപതി അടക്കമുള്ളവരുടെ സന്ദേശം
ചെന്നൈ , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:08 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപ്പോളോ ആശുപത്രിയുടെ ട്വീറ്റ്. ഞായറാഴ്ച രാത്രി 11 മണിയോടെയുള്ള ട്വീറ്റിലാണ് ആശുപത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സുഖമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ട്വീറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
അതേസമയം, മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, ഡി എം കെ നേതാവ് എം കരുണാനിധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖരും ആശംസിച്ചു. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത രാഷ്‌ട്രപതി എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
 
ജയലളിതയുടെ രാഷ്‌ട്രീയ എതിരാളികളായ കരുണാനിധിയും ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മല സീതാരാമന്‍ എന്നിവരും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരും പ്രാര്‍ത്ഥനകള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐഎഡിഎംകെ എംപിമാര്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തി; മന്ത്രിമാരും എം എല്‍ എമാരും അപ്പോളോ ആശുപത്രിയില്‍ തുടരുന്നു