Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറപ്പ് പാഴ്‌വാക്കായി; കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ

ഉറപ്പ് പാഴ്‌വാക്കായി; കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ
, വെള്ളി, 3 ഓഗസ്റ്റ് 2018 (20:14 IST)
ഡൽഹി: കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. ലോക്സഭയിൽ ശശീ തരൂർ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്.
 
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പോ നിർദേശമോ നൽകിയിട്ടില്ല എന്ന് ശശീ തരൂർ എം പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി  ജെ പി നഡ്ഡ വ്യക്തമാക്കുന്നു. അതേസമയം കേരളത്തിന് അയിംസ് അനുവദിക്കാം എന്ന് കേന്ദ്രം നേരത്തെ സംസ്ഥാന ആരോഗ്യമന്ത്രിക്ക് ഉറപ്പ് നൽകിയിരുന്നു. 
 
ഇതിൻ പ്രകാരം കിനാലൂരിൽ 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് കെ കെ ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നു. മോദി സർക്കാരിന്റെ കാലാവധി തീരും മുൻപ് കേരളത്തിന് എയിംസ് അനുവദിക്കും എന്നായിരുന്നു ഇതിന് കേന്ദ്ര അരോഗ്യ മന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിക്ക് നൽകിയിരുന്ന മറുപടി. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷ്ടിക്കാൻ കയറിയ ഹോട്ടലിൽ കഞ്ഞിവച്ച് കുടിച്ച് നന്നായി ഒരു കുളിയും കഴിച്ച് പണവുമായി മുങ്ങിയ കള്ളൻ പിടിയിൽ