Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

Air Craft Crash
മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നു വീണു. മധ്യപ്രദേശ് മോരോനയ്ക്ക് സമീപത്തായി രണ്ട് യുദ്ധ വിമാനങ്ങളും രാജസ്ഥാന്‍ ഭരത്പൂരിലായി ഒരു ചാര്‍ട്ടേഡ് വിമാനവുമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര പ്രതിരോധമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
 
മധ്യപ്രദേശില്‍ സുഖോയ്- 30, മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാളിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിക്കൂറില്‍ 55കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത; മത്സ്യബന്ധനത്തിന് നിയന്ത്രണം