Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷിയിടിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറങ്ങി

പക്ഷിയിടിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറങ്ങി
, ബുധന്‍, 20 ജൂണ്‍ 2018 (18:33 IST)
ചെന്നൈ: പക്ഷി ഇടിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറങ്ങി. യാത്ര തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോഴാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. 131 യാത്രക്കാർ ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്നു.
 
യാത്രക്കാരെല്ലാം തന്നെ സുരക്ഷിതരാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയ വിമാനം എയർ ഇന്ത്യയുടെ എഞിനീയർമാർ പരിശോധിച്ചു വരികയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കാമുകിയുടെ നഗ്ന ചിത്രം ഫേസ്‌ബുക്കിലിട്ടു; യുവാവ് അറസ്‌റ്റില്‍