Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാന്റിങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈദ്യുത വിളക്കുകാലിനെ ഇടിച്ചു തകര്‍ത്തു

Air India Flight

ശ്രീനു എസ്

, ഞായര്‍, 21 ഫെബ്രുവരി 2021 (08:33 IST)
ലാന്റിങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈദ്യുത പോസ്റ്റിനെ ഇടിച്ചു തകര്‍ത്തു. ലാന്റിങിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡ എയര്‍പോര്‍ട്ടില്‍ ഖത്തറിലെ ദോഹയില്‍ നിന്നുവന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 64 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
 
ഇന്നലെ വൈകുന്നേരം 5.50ഓടെയാണ് സംഭവം നടന്നത്. വിമാനത്തിന്റെ വലത് ചിറകാണ് വൈദ്യത വിളക്കുകാലില്‍ ഇടിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണം, കൂടുതല്‍ വാക്സിന്‍ അനുവദിക്കണം: കെകെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതി