Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Air India Protest Ends

രേണുക വേണു

, വ്യാഴം, 9 മെയ് 2024 (20:32 IST)
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തി വന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് ധാരണയായി. 25 കാബിന്‍ ക്രൂ അംഗങ്ങളെയാണ് നേരത്തെ പിരിച്ചുവിട്ടത്. മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. 
 
ഡല്‍ഹി റീജണല്‍ ലേബര്‍ കമ്മീഷന്‍ ഇടപെട്ടായിരുന്നു ചര്‍ച്ച. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. 
 
ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളാണ് ജീവനക്കാരുടെ പ്രതിഷേധത്തിനു കാരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സർക്കാർ ജീവനക്കാരനു സസ്പെൻഷൻ