Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍ ഇന്ത്യയെ നാളെ ടാറ്റയ്ക്ക് കൈമാറും: അന്ന് സര്‍ക്കാരിന് വിറ്റത് 2.8 കോടിക്ക്, തിരിച്ചെടുക്കുന്നത് 18000 കോടി രൂപയ്ക്ക്

എയര്‍ ഇന്ത്യയെ നാളെ ടാറ്റയ്ക്ക് കൈമാറും: അന്ന് സര്‍ക്കാരിന് വിറ്റത് 2.8 കോടിക്ക്, തിരിച്ചെടുക്കുന്നത് 18000 കോടി രൂപയ്ക്ക്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ജനുവരി 2022 (18:31 IST)
എയര്‍ ഇന്ത്യയെ നാളെ ടാറ്റയ്ക്ക് കൈമാറും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യസ്ഥാപനമായി മാറും. 1953ലാണ് ദേശസാല്‍ക്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ടാറ്റ എയര്‍ലൈന്‍സിനെ ഏറ്റെടുത്തത്. അന്ന് സര്‍ക്കാര്‍ 2.8 കോടി രൂപ കമ്പനിയുടെ മുഴുവന്‍ ഓഹരിയും വാങ്ങിയത്. തിരിച്ചെടുക്കുമ്പോള്‍ 18000 കോടി രൂപയാണ് ടാറ്റ നല്‍കുന്നത്. 69 വര്‍ഷത്തിനുശേഷമാണ് എയര്‍ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ മുടങ്ങിയെത്തുന്നത്. 
 
കടബാധ്യതയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ആകെ കടത്തില്‍ 15300 കോടിരൂപ ടാറ്റ ഏറ്റെടുക്കും. ബാക്കി 2700 കോടി രൂപ കേന്ദ്രത്തിന് ടാറ്റ പണമായി നല്‍കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49,771 പേര്ക്ക്; മരണം 63; രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ 457