Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ: നവംബർ 5 വരെ സ്കൂളുകൾ അടച്ചിടും

ജിതിൻ
വെള്ളി, 1 നവം‌ബര്‍ 2019 (16:20 IST)
ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥയെ തുടർന്ന് സ്കൂൾ അടച്ചിടും. രാജ്യതലസ്ഥാനത്തെ വായുവിൻറെ ഗുണനിലവാരം പരിധിയിലധികം മോശമായതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയ പ്രത്യേക സംഘം നവംബർ 5 വരെ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. തണുപ്പ് കാലത്ത് പടക്കങ്ങൾ പോലുള്ളവയുടെ ഉപയോഗവും പരിസ്ഥിതി മലിനീകരണ നിയന്ത്രണ വിഭാഗം നിരോധിച്ചിട്ടുണ്ട്. 
 
മോശം വായുനിലവാരത്തെ തുടർന്ന് സ്കൂളുകൾക്ക് ഡൽഹി ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കായി പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (EPCA )ചെയർമാൻ ഭുറെ ലാൽ എഴുതിയ കത്തിൽ ഡൽഹി അടങ്ങിയ രാജ്യതലസ്ഥാന മേഖലയിൽ കഴിഞ്ഞ രാത്രി മുതൽ വായുവിന്റെ ഗുണനിലവാരം വളരെയധികം താഴ്ന്നതാണെന്നും ഈ സാഹചര്യത്തെ ആരോഗ്യ അടിയന്തിരാവസ്ഥയായി പരിഗണിക്കണമെന്നും പറയുന്നു. അല്ലാത്തപക്ഷം കുട്ടികളുടെ ആരോഗ്യത്തെയടക്കം വളരെ ദോഷകരമായി ബാധിക്കാം.
 
ഇതിനെ തുടർന്ന് ഡൽഹി, ഫരീദാബാദ്, നോയിഡ, ഗുരുഗ്രാം മേഖലകളിലെ കോറികളുടെയും അനുബന്ധവ്യവസായങ്ങളുടെയും പ്രവർത്തനം നവംബർ 5 വരെ നിർത്തിവെച്ചിരിക്കുകയാണ്. ഒരൊറ്റ അർധരാത്രി കഴിഞ്ഞതോടെ ഇന്ന് പുലർച്ച മുതലാണ് ഒരു പുതപ്പ് പോലെ ഡൽഹിയെ പൊതിഞ്ഞു കറുത്ത വായു കാണപ്പെട്ടത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം overall Air Quality Index (AQI) ഡൽഹിയിൽ ഒരുമണിയോടെ രേഖപ്പെടുത്തിയത് 480ലാണ്. ഇത് വളരെ അപകടകരമായ സൂചികയാണ്. 
 
0-50 വരെയുള്ള AQI നല്ലത്. 51-100 തൃപ്തികരം,101-200 തീഷ്ണത കുറഞ്ഞത്, 201-300 മോശം, 401-500 അപകടകരമായത്, 501+ അതീവ അപകടം എന്നിങ്ങനെയാണ്. നേരത്തെ നവംബർ രണ്ട് വരെ നിർമാണപ്രവർത്തനങ്ങൾ വൈകീട്ട് 6 മുതൽ രാവിലെ പത്ത് വരെ EPCA  നിരോധിച്ചിരുന്നു. അതിപ്പോൾ പുതിയ നിരോധനത്തോടെ രാവിലെയും ബാധകമാകും.
 
ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ പ്രകൃതി ഇന്ധനങ്ങളിലേക്ക് ഇതുവരെയും മാറാത്ത സ്ഥാപനങ്ങൾ നവംബർ 5 വരെ ഇതിനാൽ പ്രവർത്തിക്കുവാൻ അനുവദിക്കുന്നതല്ല. തണുപ്പ് കാലം കഴിയുന്നത് വരെ പടക്കങ്ങളുടെ ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങളെ തുടർന്ന് വളരെയധികം രാസവസ്തുക്കളാണ് നിലവിൽ അന്തരീക്ഷത്തിൽ കലർന്നിട്ടുള്ളത്. പ്രാദേശിക തലത്തിൽ മലിനീകരണം നിയന്ത്രിക്കുവാൻ കൂടുതൽ പ്രവർത്തിക്കേണ്ടതായുണ്ടെന്നും ഭുറെ ലാൽ അഭിപ്രായപ്പെട്ടു.
 
വളരെയധികം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയമാണിതെന്നും പ്ലാസ്റ്റിക് മുതൽ മാലിന്യങ്ങൾ കത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി പ്രവർത്തിക്കണമെന്നും ഭുറെ ലാൽ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments