Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

അതേസമയം പാക്കിസ്ഥാന്‍ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Airports Northwestern Regions

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 8 മെയ് 2025 (11:43 IST)
രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു. ഇന്ന് 430 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ 3ശതമാനമാണിത്. അതേസമയം പാക്കിസ്ഥാന്‍ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാക്കിസ്ഥാന്റെ പ്രതിദിന സര്‍വീസുകളുടെ 17% ആണിത്
 
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 
 
അതേസമയം പാക്കിസ്ഥാനിലെ ലാഹോറില്‍ ഇന്ന് സ്‌ഫോടന പരമ്പര ഉണ്ടായി. പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടിവി, അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ വാള്‍ട്ടന്‍ വിമാനത്താവളത്തിനു സമീപം, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ മുതല്‍ പല തവണകളിലായി വന്‍സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍