Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത് ഡോവലിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതായി വിവരം, സുരക്ഷ വർധിപ്പിച്ചു

അജിത് ഡോവലിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതായി വിവരം, സുരക്ഷ വർധിപ്പിച്ചു
, ശനി, 13 ഫെബ്രുവരി 2021 (12:50 IST)
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏര്‍പ്പെടുത്തി. പിടിയിലായ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളിൽ നിന്നും ഡോവലിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
 
2016-ലെ ഉറി മിന്നലാക്രമണത്തിനും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരവാദ സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് ഡോവല്‍. ഫെബ്രുവരി ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ജയ്‌ഷെ ഭീകരന്‍ ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഡോവലിനുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഹിദായത്തുല്ല മാലിക് 2019 മെയ് 24-ല്‍ ഡൽഹിയിലെത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പാകിസ്താനിലുള്ളവർക്ക് അയച്ചനൽകിയതായുമാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും: രാഹുലിനെതിരെ നിർമല സീതാരാമൻ