Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും: രാഹുലിനെതിരെ നിർമല സീതാരാമൻ

രാഹുൽ ഗാന്ധി
, ശനി, 13 ഫെബ്രുവരി 2021 (12:36 IST)
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ. നാം രണ്ട് നമുക്ക് രണ്ട് എന്ന രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനോട് മറുപറ്റി പറയുകയായിരുന്നു ധനമന്ത്രി. മകനും അമ്മയും പാർട്ടി നടത്തും. സ്വത്ത് മകളും മരുമകനും കൈകാര്യം ചെയ്യും എന്നായിരുന്നു ലോക്‌സഭയിൽ ധനമന്ത്രിയുടെ പരിഹാസം.
 
പാർലമെന്റിൽ കാർഷിക നിയമത്തെ പറ്റി സംസാരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിനെ വിമർശിക്കാൻ നാം രണ്ട് നമുക്ക് രണ്ട് എന്ന പ്രയോഗം രാഹുൽ ഉപയോഗിച്ചത്. ഇന്ന് രാജ്യത്തെ നാലുപേരാണ് നിയന്ത്രിക്കുന്നത്. നാം രണ്ട് നമുക്ക് രണ്ട് എന്നാണ് ഇവരുടെ മുദ്രാവാക്യം എന്നായിരുന്നു രാഹുലിന്റെ പരാമർശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം: അപകടത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍