അജിത്തിന്‍റെ ‘വിശ്വാസം’ കാണാന്‍ പണം നല്‍കിയില്ല, മകന്‍ അച്ഛനെ തീ കൊളുത്തി!

വ്യാഴം, 10 ജനുവരി 2019 (12:36 IST)
‘തല’ അജിത്തിന്‍റെ പുതിയ തമിഴ് ചിത്രം ‘വിശ്വാസം’ കാണാന്‍ പണം നല്‍കാതിരുന്നതിന് മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ പാണ്ഡ്യന്‍‍(45) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാണ്ഡ്യന്‍റെ മകന്‍ അജിത് കുമാറിനെ പൊലീസ് പിടികൂടി.
 
കാട്‌പാടിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കടുത്ത അജിത് ആരാധകനായ അജിത് കുമാര്‍ റിലീസ് ദിവസം തന്നെ ‘വിശ്വാസം’ കാണാനായി പാണ്ഡ്യനോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്‍റെ കൈയില്‍ പണമില്ലെന്ന് പാണ്ഡ്യന്‍ പറഞ്ഞതോടെ കോപാകുലനായ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.
 
ഇത്തരം അനിഷ്ടസംഭവങ്ങള്‍ തന്‍റെ പേരില്‍ ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുകയും അത് എപ്പോഴും പറയുകയും ചെയ്യുന്ന താരമാണ് അജിത്. പുതിയ സംഭവത്തിലും അജിത് ഏറെ ദുഃഖിതനാണെന്നാണ് അറിയുന്നത്.
 
ശിവ സംവിധാനം ചെയ്ത വിശ്വാസം ആദ്യദിനം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. പടം വന്‍ ഹിറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വർദ്ധിച്ചു