ഇന്ത്യന്‍ പൗരനായതിന് ശേഷമുള്ള തന്റെ ആദ്യ വോട്ട് മുംബൈയില്‍ രേഖപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ജുഹുവിലെ പോളിംഗ് സ്റ്റേഷനില്‍ നിന്നുള്ള താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. രാവിലെ 7 മണിയോടെ ബൂത്തിലെത്തിയാണ് താരം വോട്ട് ച്യെതത്. വോട്ട് ചെയ്തതിന് പിന്നാലെ മഷി പുരട്ടിയ വിരല്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചുകൊണ്ട് മുഴുവന്‍ വോട്ടര്‍മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചു.
എന്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മനസ്സില്‍ വെച്ചാണ് ഞാന്‍ വോട്ട് ചെയ്തത്. ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍ക്കായി വോട്ട് ചെയ്യുക അക്ഷയ് പറഞ്ഞു. 1990കളുടെ തുടക്കത്തില്‍ തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കനേഡിയന്‍ പൗരനായതിന് ശേഷം പിന്നീട് ചെയ്ത 2 സിനിമകള്‍ വലിയ വിജയമായതോടെയാണ് ബോളിവുഡില്‍ അക്ഷയ് കുമാര്‍ വീണ്ടും സജീവമാകുന്നത്. 2023ലെ സ്വാതന്ത്രദിനത്തിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് വീണ്ടും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്.