ഉത്തർപ്രദേശിൽ ജില്ലകളുടെ പേരുമാറ്റം തുടരുന്നു. അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കും. മെയിന്‍പുരി ജില്ല ഇനിമുതല്‍ മായന്‍ നഗറാകും. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരിലാകും അറിയപ്പെടുക.
അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് സുപ്രധാന ജില്ലകളുടെ പേരുമാറ്റാനുള്ള നടപടികളിലേക്ക് യുപി സര്‍ക്കാര്‍ നെങ്ങുന്നത്. അലിഗഢിന്റെ പേര് ഹരിഗഢ് ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതാണ് അന്തിമ അനുമതിക്കായി സർക്കാരിന് സംർപ്പിച്ചിട്ടുള്ളത്.
ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം കൊണ്ടുവന്നിരുന്നു. നേരത്തെ അലഹബാദിനെ പ്രയാഗ് രാജും ഫൈസാബാധിനെ അയോധ്യയാക്കിയും യുപി സർക്കാർ മാറ്റിയിരുന്നു. മുസ്ലീം പേരുള്ള നഗരങ്ങളുടെ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നടപടി.