Webdunia - Bharat's app for daily news and videos

Install App

Malegaon Blast Case: തെളിവുകളില്ല, മാലെഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

ബിജെപി മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പടെ കേസില്‍ പ്രതികളാണ്. മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.

അഭിറാം മനോഹർ
വ്യാഴം, 31 ജൂലൈ 2025 (11:59 IST)
മാലെഗാവ് സ്‌ഫോടനക്കേസില്‍ 7 പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. ഗൂഡാലോചന തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് കോടതിയുടെ തീരുമാനം. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പടെ കേസില്‍ പ്രതികളാണ്. മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടനവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു സംഭവത്തില്‍ എന്‍ഐഎ കണ്ടെത്തല്‍. ഭീകര വിരുദ്ധ സേന അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Malegaon Blast Case: തെളിവുകളില്ല, മാലെഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

ട്രംപ് താരിഫില്‍ തകര്‍ന്നടിഞ്ഞ് വിപണി, സെന്‍സെക്‌സ് 604 പോയന്റ് നഷ്ടത്തില്‍,നിക്ഷേപകര്‍ക്ക് നഷ്ടം 5.5 ലക്ഷം കോടി !

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

അടുത്ത ലേഖനം
Show comments