പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പി എം - കിസാന്‍) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 2019ല്‍ പദ്ധതി ആരംഭിച്ചത് മുതല്‍ 19 ഗഡുക്കളായി ഇതുവരെ 3.69 ലക്ഷം കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളത്. ഇരുപതാമത്തെ ഗഡുവായി 9.7 കോടി കര്‍ഷകര്‍ക്ക് 20,500 കോടി രൂപ കൈമാറും.
ഇന്ത്യയിലുടനീളമുള്ള ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് മൂന്ന് തുല്യ ഗഡുക്കളായി പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുന്നത്. കര്‍ഷകരുടെ ഉപജീവനമാര്‍ഗം ശക്തിപ്പെടുത്തുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം ഉറപ്പാക്കാനുമാണ് പദ്ധതി.