Webdunia - Bharat's app for daily news and videos

Install App

‘ഷീല മരിച്ചെന്ന് കരുതിയാണ് അവര്‍ സ്ഥലം വിട്ടത്’; ഭാര്യ അനുഭവിച്ച ത്യാഗത്തെ പറ്റി കണ്ണന്താനം

കണ്ണന്താനത്തിന്റെ ഭാര്യയെ ആക്രമിച്ചു, തലയിൽ 32 തുന്നലുകൾ ; അനുഭവം തുറന്ന് പറഞ്ഞ് കണ്ണന്താനം

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (09:08 IST)
കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനത്തിനെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ട്രോളുകളുടെ സ്ഥിരം ഇരകളായിരുന്നു ഇരുവരും. ഈയിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തെ പറ്റി കണ്ണന്താനം പറയുകയുണ്ടായി.
 
ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മീഷണറായിരിക്കെയാണ് കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് നേരെ ആക്രമണമുണ്ടായതായിരുന്നു അത്. ഒരു എംഎൽഎ അനധികൃതമായി പണിതിരുന്ന വീടുകൾ കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയിരുന്നു. പക്ഷേ, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ഷീലയാണ് ശരിക്കും അനുഭവിച്ചത്. 
 
എംഎൽഎയുടെ ഗുണ്ടകൾ കണ്ണന്താനത്തിന്റെ വീട് ആക്രമിച്ചു. ഭാര്യയും കുട്ടികളും മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളു. ആയുധങ്ങളുമായെത്തിയ അക്രമികൾ ഷീലയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയും അവർ വെറുതെ വിട്ടില്ല. 
 
രക്തത്തിൽ കുളിച്ചു കിടന്ന ഷീല മരിച്ചെന്ന് കരുതിയാണ് അക്രമികൾ സ്ഥലംവിട്ടത്. അതിനിടെ ഒരു പൊലീസ് വണ്ടി അപ്രതീക്ഷിതമായി വന്നതുകൊണ്ട് മാത്രമാണ് ഷീലയ്ക്ക് രക്ഷയായത്. മാരകമായി പരിക്കേറ്റ ഷീലയുടെ തലയിൽ 32 സ്റ്റിച്ചിട്ടു. വളരെ നാളുകൾക്ക് ശേഷമാണ് അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും കണ്ണന്താനം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതി ഇറാനിയും ജനവിധി തേടുന്നു

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

അടുത്ത ലേഖനം
Show comments