‘അഞ്ച് മാസത്തിനിടെ ബിജെപിയുടെ ഖജനാവിലേക്ക് എത്തിയത് എണ്‍പത് കോടി’; നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അണ്ണ ഹസാരെ
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണ ഹസാരെ
Publish Date: Sat, 16 Dec 2017 (07:54 IST)
Updated Date: Sat, 16 Dec 2017 (07:56 IST)
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സാമൂഹികപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ എണ്‍പതിനായിരം കോടിയോളം രൂപ ബിജെപിയുടെ ഖജനാവിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫോര്‍ബ്‌സ് മാസിക നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.
മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ദുര്‍ബലപ്പെടുത്തിയെന്നും, തുടര്‍ന്നുവന്ന എന്‍ഡിഎ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
AISWARYA
Publish Date: Sat, 16 Dec 2017 (07:54 IST)
Updated Date: Sat, 16 Dec 2017 (07:56 IST)