കോണ്‍ഗ്രസില്‍ തലമുറ മാറ്റം; രാഹുല്‍ ഗാന്ധി ഇന്ന് അദ്ധ്യക്ഷ പദമേല്‍ക്കും
കോൺഗ്രസിൽ ഇന്ന് തലമുറ മാറ്റം; പടിയിറങ്ങാൻ സോണിയ, സ്ഥാനമേൽക്കാൻ രാഹുൽ
Publish Date: Sat, 16 Dec 2017 (07:37 IST)
Updated Date: Sat, 16 Dec 2017 (07:39 IST)
പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായി സോണിയ ഗാന്ധി ഇന്ന് പടിയിറങ്ങും. അതേസമയം രാഹുൽ ഗാന്ധി ഇന്ന് അദ്ധ്യക്ഷ പദമേല്‍ക്കും. സോണിയ വിരമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്.
രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിര എഐസിസി ആസ്ഥാനത്തെത്തും. ആസ്ഥാനത്ത് ഇന്ന് നടക്കുന്ന പരിപാടിയില്‍
എകെ ആന്റണി പങ്കെടുക്കാനിടയില്ല.
രാവിലെ 11 നു തുടങ്ങുന്ന സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആമുഖപ്രസംഗം നടത്തും. ശേഷം തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൈമാറും. തുടര്‍ന്ന് രാഹുലിനെ അദ്ധ്യക്ഷപദവിയിലേക്കു സ്വാഗതം ചെയ്തു മൻമോഹൻ സിങ് ഹ്രസ്വപ്രസംഗം നടത്തും.
AISWARYA
Publish Date: Sat, 16 Dec 2017 (07:37 IST)
Updated Date: Sat, 16 Dec 2017 (07:39 IST)