Publish Date: Sat, 09 Jul 2022 (20:05 IST)
Updated Date: Sat, 09 Jul 2022 (20:07 IST)
അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി. കൂടാതെ കാണാതായ 41 തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്തിയിട്ടുണ്ട്. സിആര്‍പിഎഫാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തീര്‍ത്ഥയാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിസാരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 35 പേര്‍ ഇന്ന് ആശുപത്രിയില്‍ നിന്ന് പുറത്തുകടന്നിട്ടുണ്ട്.