Select Your Language

Notifications

webdunia
webdunia
webdunia
webdunia

അംബാനി കല്യാണം ഇന്ന്; മുംബൈയില്‍ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അംബാനി വിവാഹത്തിനു വേണ്ടി മുംബൈയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Ambani marriage police restrictions

രേണുക വേണു

, വെള്ളി, 12 ജൂലൈ 2024 (09:03 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് ആഡംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകളിലേക്ക് കടക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂര്‍ത്തം. 
 
അംബാനി വിവാഹത്തിനു വേണ്ടി മുംബൈയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ നടക്കുന്ന ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിനു സമീപമുള്ള എല്ലാ റോഡുകളിലേക്കും വിവാഹ ആവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. ജൂലൈ 12 മുതല്‍ 15 വരെ ഉച്ചയ്ക്ക് ഒരുമണിക്കും അര്‍ധരാത്രിക്കും ഇടയില്‍ ഈ നിയന്ത്രണം ഉണ്ടാകും. വിവാഹ ആവശ്യത്തിനു അല്ലാത്ത മറ്റൊരു വാഹനങ്ങളേയും ഈ റോഡുകളിലേക്ക് പ്രവേശിപ്പിക്കില്ല. 
 
വിവാഹത്തോടു അനുബന്ധിച്ച് അതിഥികള്‍ക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 13 ശനിയാഴ്ച വിവാഹ വിരുന്ന് നടക്കും. ഇതില്‍ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംബാനി വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 14 ഞായറാഴ്ചയാണ് ബോളിവുഡ് താരനിര അണിനിരക്കുന്ന മംഗള്‍ ഉത്സവ്. 15 ന് റിലയന്‍സ് ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി സര്‍ക്കാരിന് സ്വപ്‌ന സാക്ഷാത്കാരം; വിഴിഞ്ഞം ട്രയല്‍റണ്‍ ഉടന്‍