അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തുന്നത് ബിജെപി?
						
		
						
				
കേരളത്തില്‍ സി പി എമ്മിനെ ബിജെപി തൂത്തെറിയും!?
			
		          
	  
	
		
										
								
																	അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനെ ബിജെപി പരാജയപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിജെപിയുടെ മുപ്പത്തിയെട്ടാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇടതുപക്ഷ ആശയങ്ങള്‍ ഇറക്കുമതി ചെയ്തതാണ്. ത്രിപുരയില്‍ സി.പി.എമ്മിനെ തൂത്തെറിഞ്ഞുകഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും പരാജയപ്പെടുത്തുമെന്നും രവിശങ്കര്‍ പറഞ്ഞു. ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കി നരേന്ദ്രമോദി ഉയര്‍ന്നുവന്നതോടെയാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
 
									
										
								
																	
	 
	സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്നലെ അമിത് ഷാ രംഗത്തെത്തിയിരുന്നു. അതോടൊപ്പം, ഇന്ത്യയുടെ വൈവിധ്യത്തിലും സവിശേഷതകളിലും 125 കോടി ജനങ്ങളുടെ കരുത്തിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ജാതീയതയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.