Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

Amith shah- Rahul gandhi

അഭിറാം മനോഹർ

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (11:04 IST)
Amith shah- Rahul gandhi
രാജ്യസഭയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ കോണ്‍ഗ്രസ് സ്വകാര്യസ്വത്തായാണ് കണക്കാക്കുന്നതെന്നും അധികാരത്തില്‍ വരുത്താന്‍ ഭരണഘടന ഭേദഗതി വരെ വരുത്തിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
 
ഭരണകക്ഷിയായ ബിജെപി ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ചില രാഷ്ട്രീയക്കാര്‍ 54 വയസിലും ചെറുപ്പക്കാരാണെന്ന് പറഞ്ഞുനടക്കുകയാണ്. ഭരണഘടന മാറ്റുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥ അനുഛേദം 368ല്‍ ഉള്ളതാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമിത് ഷാ പറഞ്ഞു.
 
16 വര്‍ഷക്കാലത്തെ ബിജെപി ഭരണകാലത്ത് 22 തവണയാണ് ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്. 55 വര്‍ഷക്കാലത്ത് കോണ്‍ഗ്രസ് 77 തവണയും ഭേദഗതികള്‍ വരുത്തി. തോല്‍ക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പിനെ ക്രസ് എതിര്‍ക്കുന്നതെന്നും എല്ലാ സംസ്ഥാനത്തും ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ