Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിഎംകെ തഴഞ്ഞു; പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?

ഡല്‍ഹിയില്‍ വെച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്

PV Anvar

രേണുക വേണു

, ശനി, 14 ഡിസം‌ബര്‍ 2024 (11:16 IST)
എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു സ്വതന്ത്രനായി നില്‍ക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്. ഇടതുപക്ഷത്തു നിന്ന് പുറത്തുവന്ന ശേഷം ഡിഎംകെ ആയി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ അന്‍വര്‍ അവസാന നീക്കമെന്നോണമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. 
 
ഡല്‍ഹിയില്‍ വെച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്നാണ് വിവരം. 
 
സുധാകരനു പുറമേ രമേശ് ചെന്നിത്തലയാണ് അന്‍വറുമായി ബന്ധപ്പെട്ടത്. സുധാകരനും ചെന്നിത്തലയും വി.ഡി.സതീശനെതിരെ നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ട്. അതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അറിയിക്കാതെ അന്‍വറിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കരുതെന്ന നിലപാടാണ് സതീശന്റേത്. സതീശനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കും അന്‍വറിനോടു എതിര്‍പ്പുണ്ട്. 
 
ഇന്ത്യ മുന്നണിയില്‍ സിപിഎമ്മുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഡിഎംകെ തുടക്കം മുതല്‍ അന്‍വറിനെ തള്ളുകയായിരുന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിന്റെ കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍