അമിത് ഷാ ആശുപത്രി വിട്ടു, ശസ്ത്രക്രിയ തൃപ്തികരം

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (20:36 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴുത്തിലെ ലിപോമയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പിന്‍‌കഴുത്തിലുള്ള ലിപോമ മുഴ ശസ്ത്രക്രിയ നടത്തി നീക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് അഹമ്മദാബാദിലെ കെ ഡി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
ലോക്കല്‍ അനസ്തീഷ്യ കൊടുത്ത് നടത്തിയ മൈനര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അമിത് ഷാ ആശുപത്രി വിട്ടു. വ്യാഴാഴ്ച അമിത് ഷാ ഡല്‍ഹിക്ക് തിരിക്കും. 
 
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന മൃദുവായ മുഴകളാണ് ലിപോമ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നാലുമാസത്തിനിടെ വിറ്റത് 10 ലക്ഷം യൂട്ടിലിറ്റി വാഹനങ്ങൾ, ചരിത്രം രചിച്ച് മാരുതി സുസൂക്കി !