2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ കുടിയേറ്റക്കാരെയും പുറത്താക്കും: അമിത് ഷാ

ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം.

റെയ്നാ തോമസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (14:42 IST)
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ”2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.”
 
ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം. അനധികൃത കുടിയേറ്റക്കരെ പുറത്താക്കണോയെന്നു ഷാ പ്രസംഗം കേള്‍ക്കാനെത്തിയ ജനങ്ങളോട് ചോദിച്ചു.
 
റഫേല്‍ യുദ്ധവിമാനത്തില്‍ ആയുധപൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും അമിത് ഷാ വിമര്‍ശിച്ചു. നമുമുടെ പാരമ്പര്യത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് ഷാ കുറ്റപ്പെടുത്തി. ബിജെപി എന്തു ചെയ്താലും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയാണ്, എന്നാല്‍ ബിജെപി അങ്ങനെ ചെയ്യില്ലെന്നും ഷാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; രാഹുൽ ഗാന്ധി കോടതിയിൽ