കൊൽക്കത്ത: ഉംപൂൺ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യൻ തീരത്തെത്തും. ഇതിന് മുന്നോടിയായി തന്നെ ബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു തുടങ്ങി. ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങളിനിന്നും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിയ്ക്കുകയാണ്. ഉംപൂൺ കരയോടടുക്കുമ്പോൾ 155 മുതൽ 185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാം എന്നാണ് മുന്നറിയിപ്പ്.
പശ്ചിമബംഗാൾ തീരത്തുനിന്നും 3 ലക്ഷം ആളുകളെയും, ഒഡീഷ തീരത്തുനിന്നു 11 പേരെയും ഒഴിപ്പിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും കടൽക്ഷോപവും ഉണ്ടാകാൻ സധ്യതയുണ്ട്. തിരമലകൾ അഞ്ച് മീറ്റർ വരെ ഉയരാം എന്നും മുന്നറിയിപ്പിൽ പറയുന്നു. 2019ൽ പശ്ചിമ ബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിനേക്കാൾ ഉംപൂൺ ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. ബംഗാളിലെ ദിഘയിലൂടെയാണ് ഉംപുന്‍ ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് നിലവില്‍ കണക്കാക്കപ്പെടുന്നത്.