Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂൺ ഒന്നുമുതൽ 200 ട്രെയിനുകൾ സർവീസ് നടത്തും, ബുക്കിങ് ഉടൻ

ജൂൺ ഒന്നുമുതൽ 200 ട്രെയിനുകൾ സർവീസ് നടത്തും, ബുക്കിങ് ഉടൻ
, ബുധന്‍, 20 മെയ് 2020 (07:24 IST)
നാലംഘട്ട ലോക്ഡൗൺ അവസാനിച്ച ഉടൻ ജൂൺ ഒന്നുമുതൽ രാജ്യത്ത് 200 ട്രെയിനുകൾകൂടി സർവീസ് ആരംഭിയ്ക്കുമെന്ന് റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ.നിലവിൽ15 ജോഡി സ്പെഷ്യൽ ട്രെയിനുകളും അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് എത്തിയ്ക്കുന്നതിനയുള്ള ശ്രാമിക് ട്രെയിനുകളും മാത്രമാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.ട്വിറ്റിലൂടെയാണ് പീയുഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.
 
'ശ്രാമിക് ട്രീയിനുകൾക്ക് പുറമേ 200 ട്രെയിനുകൾ കൂടി ജൂൺ ഒന്നുമുതൽ രജ്യത്ത് സർവീസ് ആരംഭിയ്ക്കും. എയർകണ്ടീഷൻ ഇല്ലാത്ത സെക്കൻഡ് ക്ലാസ് ട്രെയിനുകളായിരിയ്ക്കും സർവീസ് ആരംഭിയ്ക്കുക. ഓൺലൈൻ വഴി മാത്രമായിരിയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കുക. ട്രെയിനുകളുടെ വിശദാംശങ്ങൾ ഉടൻ ലഭ്യമാകും'. പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു. ആവശ്യമെങ്കിൽ സർവീസുകളുടെ എണ്ണം ഇനിയും വർധിപ്പിയ്ക്കും എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്‌ക്ക് പുറത്തുനിന്ന് പരീക്ഷ എഴുതാനും സൗകര്യം