Webdunia - Bharat's app for daily news and videos

Install App

ജയലളിതയ്ക്ക് ഒരു മകള്‍ പിറന്നിരുന്നു, അത് സത്യമാണ്!

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (19:04 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. തമിഴ്നാട്ടിലെ ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സഹചര്യത്തില്‍ ഈ വെളിപ്പെടുത്തലിന് പ്രാധാന്യമേറെയാണ്.
 
ജയലളിതയുടെ പിതാവിന്‍റെ സഹോദരീപുത്രിയായ ലളിതയാണ്, ജയലളിതയ്ക്ക് ഒരു മകള്‍ പിറന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ജയലളിതയുടെ മകള്‍ ആണെന്ന അവകാശവാദവുമായി അമൃത എന്ന യുവതി രംഗത്തെത്തിയ സംഭവം വലിയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ലളിതയുടെ ഈ വെളിപ്പെടുത്തല്‍.
 
അമൃത ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ടെന്നും ലളിത പറഞ്ഞു. തന്‍റെ വലിയമ്മയാണ് ജയലളിതയ്ക്ക് പ്രസവശുശ്രൂഷ നടത്തിയതെന്നും ലളിത വെളിപ്പെടുത്തുന്നു.
 
എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് ജയലളിത നിര്‍ദ്ദേശിക്കുകയും തങ്ങളെക്കൊണ്ട് സത്യം ചെയ്യിക്കുകയും ചെയ്തിരുന്നു. ജയലളിതയ്ക്ക് പിറന്ന കുഞ്ഞിനെ ബന്ധുവായ ശൈലജയാണ് വളര്‍ത്തിയത്. അമൃത എന്ന പെണ്‍കുട്ടി ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ട്. ഡി എന്‍ എ പരിശോധന നടത്തിയാല്‍ സത്യം അറിയാമല്ലോ - ലളിത പറയുന്നു.
 
സ്വത്തിനോ പണത്തിനോ വേണ്ടിയല്ല അമൃത ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും അവള്‍ ജയലളിതയുടെ മകളാണെന്നതിന് തെളിവൊന്നും തങ്ങളുടെ കൈവശമില്ലെന്നും ലളിത പറയുന്നു. 
 
“ഞാന്‍ ജയലളിതയുടെ മകളാണെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് എനിക്ക് മനസിലായത്. എന്‍റെ ജീവന് ഭീഷണിയുണ്ടാവുമെന്ന് കരുതിയാണ് എന്നെ അവര്‍ ആരുമറിയതെ വളര്‍ത്തിയത്. അവര്‍ എന്‍റെ വലിയമ്മയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അവരാണ് എന്‍റെ യഥാര്‍ത്ഥ അമ്മ എന്ന് ഇപ്പോഴാണ് അറിഞ്ഞത്. പോയസ് ഗാര്‍ഡനില്‍ അവരെ കാണാന്‍ ചെല്ലുമ്പോഴെല്ലാം നീ ജീവനോടെയുണ്ടെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്ന് അവര്‍ പറയുമായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുമായിരുന്നു. ഇത് തെളിയിക്കുന്നതിനായി ഉയര്‍ന്ന കോടതികളെ സമീപിക്കും” - അമൃത വ്യക്തമാക്കിയിരുന്നു. താന്‍ ജയലളിതയുടെ മകളാണെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വത്തിന് അറിയാമെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments