സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കനാലില്‍ വീണു; ബിടെക് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കാല്‍ലകുന്ത ഗ്രാമത്തിലാണ് സംഭവം.

തുമ്പി ഏബ്രഹാം
ചൊവ്വ, 12 നവം‌ബര്‍ 2019 (13:06 IST)
സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി കാനാലിലേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മിയെന്ന ബിടെക് വിദ്യാര്‍ഥിനിയാണ് മുങ്ങിമരിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കാല്‍ലകുന്ത ഗ്രാമത്തിലാണ് സംഭവം. ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ഗ്രാമത്തിലെത്തുന്നതിന് മുമ്പ് കനാല്‍ ബണ്ടില്‍ ചിത്രമെടുക്കാന്‍ ഇവര്‍ ഇറങ്ങി. 
 
സെല്‍ഫിയെടുക്കുന്നതിനിടെ മുകേഷ് എന്ന സുഹൃത്തും ആദിലക്ഷ്മിയും കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാല്‍, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്. ഇവരെ നരസരോപെട്ടിലെ ആശുപത്രയിലേക്ക് കൊണ്ടുപോവുംവഴി ആദിലക്ഷ്മി മരിക്കുകയായിരുന്നുവെന്ന് നകരികല്ല് എസ്‌ഐ കെ ഉദയബാബു അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments