ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരാണെന്നും ഇണകളെ കണ്ടെത്താന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പങ്കാളികളിലൊരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിവിധി.
ലെസ്ബിയന്‍ ദമ്പതികളിലൊരു യുവതിയെ പിതാവ് നര്‍സിപട്ടണത്തെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. മക്കള്‍ പ്രായപൂര്‍ത്തിയായതാണെന്നും അവരുടെ ഇഷ്ടത്തിലും ദപതികളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ആര്‍ രഘുനന്ദന്‍ റാവു, കെ മഹേശ്വര റാവു എന്നിവരുള്‍പ്പട്ടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.