Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈക്കോടതി നിർദേശങ്ങൾ പ്രായോഗികമല്ല: തൃശൂർ പൂരം ഉപേക്ഷിക്കേണ്ട സാഹചര്യമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ

ഹൈക്കോടതി നിർദേശങ്ങൾ പ്രായോഗികമല്ല: തൃശൂർ പൂരം ഉപേക്ഷിക്കേണ്ട സാഹചര്യമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ

അഭിറാം മനോഹർ

, വെള്ളി, 6 ഡിസം‌ബര്‍ 2024 (17:49 IST)
ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് പൂരം നടത്താനാവില്ലെന്നും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആാലോചനയിലാണെന്നും തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍. പകല്‍ ആനയെ എഴുന്നള്ളിക്കാനാവില്ല എന്നതുള്‍പ്പടെയുള്ള കോടതി നിര്‍ദേശങ്ങള്‍ തൃശൂര്‍ പൂരത്തില്‍ പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
 
തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പും ഘടക പൂരങ്ങളായ കണിമംഗലം ശാസ്താവിന്റേതുള്‍പ്പടെയുള്ള എഴുന്നള്ളിപ്പുകളും പകലാന് നടക്കുക. ഇത് ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് നടത്താനാവില്ല. സുപ്രീം കോടതിയെ സമീപിക്കുന്നതടക്കം വിഷയത്തില്‍ നിയമപരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഇളവുകള്‍ നല്‍കാനാവുമോ എന്ന കാര്യങ്ങള്‍ ഡിസംബര്‍ എട്ടിന് നടത്തുന്ന പ്രതിഷേധ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുമെന്നും ഇരു ദേവസ്വം ബോര്‍ഡുകളും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവിട്ടുള്ള മഴ; മദ്യപാനികളും വിയര്‍പ്പ് കൂടുതലുള്ളവരും ഡെങ്കിപ്പനിയെ കരുതിയിരിക്കണം