കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അനില്‍ അമ്പാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സ് (ആര്‍കോം) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് കമ്പനി പത്രക്കുറിപ്പ് ഇറക്കി.
നിലവിലെ കുടിശിക തിരിച്ചടയ്‌ക്കാന്‍ കമ്പനിക്ക് സാധിക്കില്ലെന്നും കഴിഞ്ഞ 18 മാസത്തിന് ശേഷം പല പ്രൊജക്‍ടുകളും അവസാനിപ്പിച്ചുവെന്നും ഒരു മേഖലയിലും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കമ്പനി വ്യക്തമാക്കി. കടബാധ്യതകള്‍ തീര്‍ക്കാന്‍ കമ്പനിയുടെ കൈയില്‍ പണമില്ലെന്നും ആര്‍കോം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് കമ്പനി കടക്കുകയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കടബാധ്യതകള്‍ തീര്‍ക്കാന്‍ ആസ്‌തി വില്‍പ്പന പക്കേജ് നടപ്പാക്കുമെന്ന് അനില്‍ അമ്പാനി നേരത്തെ വ്യക്തമാക്കിയിരുന്നു. പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലും നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.