കശ്മീരിലെ ക്രിക്കറ്റ് മത്സരത്തില്‍ പാക് ദേശീയഗാനവും മുദ്രാവാക്യം വിളിയും; നാടകീയ രംഗങ്ങളുടെ വീഡിയോ പുറത്ത് - പൊലീസ് അന്വേഷണം ആരംഭിച്ചു
കശ്മീരിലെ ക്രിക്കറ്റ് മത്സരത്തില്‍ പാക് ദേശീയഗാനവും മുദ്രാവാക്യം വിളിയും - വീഡിയോ കാണാം
ഇന്ത്യ പാകിസ്ഥാന് ബന്ധം താറുമാറായതിന് പിന്നാലെ അതിര്‍ത്തിയില്‍ അശാന്തി നിലനില്‍ക്കെ ജമ്മു കശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാക് ദേശീയ ഗാനം. പാക് അധീന കാഷ്മീരിലെ പുൽവാമ സ്റ്റേഡിയത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
ഷൈനിംഗ് സ്റ്റാർസ് പാംപോറും പുൽവാമ ടൈഗേഴ്സും തമ്മില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ടീമുകൾ പാക് അധീന കശ്മീരിലെ ദേശീയ ഗാനം ആലപിച്ചത്.
നൂറ് കണക്കിനാളുകള്‍ ഗ്യാലറിയില്‍ കളി കാണാന്‍ എത്തിയിരുന്നു. ഒരു വിഭാഗം കാണികള്‍ വിവാദപരമായ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു.
മത്സരത്തിന് ശേഷം പുരസ്കാരങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഗ്യാലറിയില്‍ ചില ഭീകരരുടെയും പ്രാദേശിക നേതാക്കന്മാരുടെയും ചിത്രങ്ങള്‍ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
പുൽവാമ സ്റ്റേഡിയത്തിൽ നടന്ന വിവാദപരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.