പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചതായും തീര്‍ച്ചയായും അതില്‍ നിന്ന് മഹത്തായ കല ഉയര്‍ന്നുവരുമെന്നും ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ബോളിവുഡിന്റെ നിലപാടും കാലാകാലങ്ങളായി കലാരംഗത്തുണ്ടായിട്ടുള്ള പുരോഗമനങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നസറുദ്ദീന്‍ ഷാ മനസ് തുറന്നത്.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെ നസറുദ്ദീന്‍ ഷാ വിമര്‍ശിച്ചു. അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാല്‍ മതി. കാര്യസാധ്യത്തിനായി സ്തുതി പാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല,'നസറുദ്ദീന്‍ ഷാ പറഞ്ഞു.
ദീപിക പദുക്കോണിനും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. എന്നിട്ടും അവര്‍ ഇറങ്ങി വന്ന് തന്‍റെ ഐക്യദാര്‍ഢ്യം അറിയിച്ചു. അഭിനന്ദനീയമാണത്.' നസറുദ്ദീൻ ഷാ വ്യക്തമാക്കി.