Webdunia - Bharat's app for daily news and videos

Install App

കോവിഡ് പ്രതിരോധത്തിന് രണ്ടുകോടി നല്‍കി വിരാടും അനുഷ്‌കയും, ലക്ഷ്യം ഏഴ് കോടി !

കെ ആര്‍ അനൂപ്
ശനി, 8 മെയ് 2021 (10:00 IST)
കോവിഡ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്ത്. ഏഴ് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാംപെയിനിന്റെ ഭാഗമായി ഇരുവരും ചേര്‍ന്ന് രണ്ടുകോടി രൂപ സംഭാവന നല്‍കി. ക്രൗഡ് ഫണ്ടിങ്( ജനങ്ങളില്‍ നിന്നും പണം പിരിക്കല്‍) പദ്ധതിക്ക് തുടക്കമിട്ടു കൊണ്ടാണ് ഇരുവരും ഈ തുക കൈമാറിയത്.InThisTogether എന്ന ഹാഷ്ടാഗിലാണ് 7 ദിവസത്തെ ക്യാംപെയിന്‍ നടക്കുക.
 
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ Ketto മുഖേനയാണ് ഈ തുക കണ്ടെത്തുക.വാക്‌സിനേഷന്‍ അവബോധം, ടെലിമെഡിസിന്‍ സൗകര്യം, ഓക്‌സിജന്‍ വിതരണം തുടങ്ങിയ കാര്യങ്ങള്‍ ആകും ഈ തുക വിനിയോഗിക്കുക. 
 
കോവിഡ് രണ്ടാം തരംഗം നമ്മുടെ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു എന്നും നാമെല്ലാവരും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അനുഷ്‌ക പറഞ്ഞു.
 
പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ ആളുകള്‍ മുന്നോട്ട് വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇതിനെ നമ്മള്‍ മറികടക്കാമെന്നും വിരാട് കോലിയും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments