Webdunia - Bharat's app for daily news and videos

Install App

അധ്യാപിക വഴക്കുപറഞ്ഞു, 4 സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (19:49 IST)
അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ആരക്കോണത്താണ് സംഭവം.
 
ആരക്കോണത്തിനടുത്ത് രാമനാഥപുരത്താണ് നാലുപെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്. നാലുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ അഗ്നിശമനസേന കണ്ടെടുത്തിട്ടുണ്ട്.
 
ദീപ, രേവതി, ശങ്കരി എന്നീ കുട്ടികളുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. മനീഷ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സ്കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിലാണ് കുട്ടികള്‍ ചാടിയത്. ഇതിന് 60 അടി താഴ്ചയാണുള്ളത്.
 
അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അതിലും ഗുരുതരമായ എന്തോ കാരണം ഈ ആത്മഹത്യയ്ക്ക് പിന്നിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments