നാലു വയസുകാരന് ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീഡിപ്പിച്ചെന്ന് ആരോപണം
നാലു വയസുകാരന് ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീഡിപ്പിച്ചെന്ന് ആരോപണം
Publish Date: Thu, 23 Nov 2017 (12:05 IST)
Updated Date: Thu, 23 Nov 2017 (12:07 IST)
സ്കൂളിലെ ശുചിമുറിയില്‍ വെച്ച് നാലു വയസുകാരിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഡൽഹിയിലെ ദ്വാരകയിലെ മാക്സ്ഫോർട്ട് സ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിരയായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
വെള്ളിയാഴ്ച സ്കൂളില്‍ നിന്ന് വന്നശേഷമാണ് പെണ്‍കുട്ടി സ്വകാര്യഭാഗങ്ങളില്‍ വേദനയുള്ളതായി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി.
വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അടുത്ത് ആരുമില്ലാത്ത സമയത്ത് സ്കൂളിൽ വച്ച് സഹപാഠി മോശമായി പെരുമാറിയെന്നും പാന്റ്സ് ഊരി മാറ്റി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചുവെങ്കിലും വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി പൊലീ കൂടിയാലോചന നടത്തുകയാണ്. നാല് വയസുകാരന് ലൈംഗികതയെക്കുറിച്ച് അറിവുണ്ടായിരിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.
പീഡനവിവരം സ്കൂൾ പ്രിൻസിപ്പലിനോടും മറ്റു അധ്യാപകരോടും പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.