മരിക്കേണ്ടിവന്നാലും അഴിമതിയെ പിന്തുണയ്ക്കില്ല; പ്രധാനമന്ത്രിയുടെ ദുഷ്‌പ്രവൃത്തികള്‍ക്കെതിരെ നില കൊള്ളുമെന്നും കെജ്‌രിവാള്‍
മരിക്കേണ്ടിവന്നാലും അഴിമതിയെ പിന്തുണയ്ക്കില്ല; പ്രധാനമന്ത്രിയുടെ ദുഷ്‌പ്രവൃത്തികള്‍ക്കെതിരെ നില കൊള്ളുമെന്നും കെജ്‌രിവാള്‍
മരിക്കേണ്ടിവന്നാലും അഴിമതിക്ക് കൂട്ടു നില്‍ക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി മോഡിയെ കണ്ട് ഭയപ്പെടാന്‍ താന്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനും കെജ്‌രിവാളിനും എതിരെ അഴിമതി വിരുദ്ധ ബോര്‍ഡ് കഴിഞ്ഞദിവസം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യം വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കെജ്‌രിവാള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഡല്‍ഹി ജലബോര്‍ഡിലേക്ക് 2012ല്‍ 385 ഉരുക്കു ജലസംഭരണികള്‍ വാങ്ങിയ ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളത്. തന്നെ കേസില്‍ ഉള്‍പ്പെടുത്തിയത് മനപൂര്‍വ്വമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ദുഷ്‌പ്രവൃത്തികള്‍ക്കെതിരെ ഭിത്തിപോലെ നില കൊള്ളും. മരിക്കേണ്ടിവന്നാലും അഴിമതിയെ പിന്തുണയ്ക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.