Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ഓക്‌സിജൻ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ദുരന്തം: മോദിയോട് കെജ്‌രിവാൾ

ഡൽഹി
, വെള്ളി, 23 ഏപ്രില്‍ 2021 (15:22 IST)
ഡൽഹിയിലുടനീളം ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.നിലവിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
 
കൊവിഡ് ബാധിതരായ രോഗികൾക്കുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ പ്രായാസപ്പെടുകയാണ് സംസ്ഥാനത്തിലെ പല സ്വകാര്യ ആശുപത്രികളും. നിരവധി പേർ ഓക്‌സിജൻ ഇല്ലാതെ മരിക്കുന്ന സാഹചര്യമാണ് ഡൽഹിയിൽ നിലനിൽക്കുന്നത്. ഈ സന്ദർഭത്തിലാണ് കെ‌ജ്‌രിവാൾ വികാരാധീനനായി പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ: ആരാധനാലയങ്ങളിൽ 5 പേർ മാത്രം